Ration distribution: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ: മന്ത്രി

Ration distribution: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ: മന്ത്രി
Published on

സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ 2 നകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com