"റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" മെഗാഷോയുടെ വിളംബരമായി ജുബൈൽ ലോൻജിംഗ് പ്രോഗ്രാം അരങ്ങേറി

"റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" മെഗാഷോയുടെ വിളംബരമായി ജുബൈൽ ലോൻജിംഗ് പ്രോഗ്രാം അരങ്ങേറി
Published on

ജുബൈൽ: നവയുഗം സാംസ്ക്കാരികവേദി ഇ.ആർ ഇവെന്റുമായി സഹകരിച്ചു 2025 നവംബർ 21 ന് ദമ്മാമിൽ നടത്തുന്ന, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" എന്ന മെഗാഷോയുടെ ജുബൈൽ ലോൻജിംഗ് പ്രോഗ്രാം അരങ്ങേറി.

ജുബൈൽ റീഗൽ റെസ്റ്ററന്റ് ഹാളിൽ നടന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" പ്രോഗ്രാം ജുബൈൽ ലോഞ്ചിങ്, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ശ്രീകുമാർ വെള്ളല്ലൂർ, ജനറൽ കൺവീനർ മുഹമ്മദ് ഷിബു, നവയുഗം ജുബൈൽ ഭാരവാഹികളായ മനോജ്, ഷിബു എസ് ടി, കുടുംബവേദി പ്രസിഡന്റ് അരുൺ ചാത്തന്നൂർ, ഗൾഫ് ഏഷ്യൻ ഹോസ്പിറ്റൽ ദമ്മാം ക്ലിനിക്ക് മാനേജർ ജുനൈദ്, അറേബ്യൻ റോക്‌സ്റ്റാർ പ്രതിനിധി സതീഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

സിൽവർ കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് ദമ്മാം മേഖല സെക്രട്ടറി ഗോപകുമാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ നൗഷാദ്, സംഗീത അദ്ധ്യാപികമാരായ ദിവ്യ, മീനു, നവയുഗം ജുബൈൽ പ്രതിനിധി ദിനദേവ്, തൻസ്വ പ്രതിനിധി സുരേഷ് ഭാരതി, ബിജുകുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ഗോൾഡ് കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം, സാബു വർക്കല, ഒഐസിസി ഭാരവാഹി ശിഹാബ് കായംകുളം, നവയുഗം കേന്ദ്രകമ്മിറ്റിയംഗം ജാബിർ, വോയിസ് ഓഫ് ജുബൈൽ പ്രതിനിധി ബെൻസർ, റീഗൽ റെസ്റ്റാറന്റ് പ്രതിനിധി ലതാരാജൻ, മാധ്യമം പ്രതിനിധി ശിഹാബ്, നിഷ ഓച്ചിറ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ഡയമണ്ട് കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുകുമാർ, കലാവേദി പ്രസിഡന്റ് മുഹമ്മദ് റിയാസ്, നവയുഗം നേതാക്കളായ ബക്കർ മൈനാഗപ്പള്ളി, ജിത്തു ശ്രീകുമാർ, അഖിൽ മോഹൻ, നൗഷാദ്, ആൽവിൻ മാർട്ടിൻ, ഷിബു താഹിർ, പ്രിജി കൊല്ലം, അനസ് കാര്യറ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

പ്ലാറ്റിനം കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് നവയുഗം ഭാരവാഹികളായ എം.എ.വാഹിദ്, സാജൻ കണിയാപുരം, പ്രിജി കൊല്ലം, ബെൻസിമോഹൻ, ആർജെസി എം.ഡി യൂസഫ് മുള്ളാഡ്, സുരേഷ് കുമാർ പി എന്നിവർ ചേർന്ന് നിർവഹിച്ചു.റിഥം-2025 പ്രോഗ്രാമിന്റെ ട്രെയ്‌ലർ പ്രോഗ്രാം ജനറൽ കൺവീനർ മുഹമ്മദ് ഷിബു ലോഞ്ച് ചെയ്തു.റിഥം-2025 ജുബൈൽ ലോഞ്ചിങ് പ്രോഗ്രാമിന് നവയുഗം ജുബൈൽ ഭാരവാഹി ടി.കെ. നൗഷാദ് സ്വാഗതവും, ബിജു വർക്കി ആമുഖവും,ഷാജി വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.

കിഴക്കൻ പ്രവശ്യയിലെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ആരംഭിച്ച ലോൻജിംഗ് പരിപാടിയിൽ വിവിധ സംഘടനകളുടെ നേതാക്കളും, പ്രോഗ്രാം സ്പോൺസർമാരുടെ പ്രതിനിധികളും, ഒട്ടേറെ പ്രവാസികളും, കുടുംബങ്ങളും പങ്കെടുത്തു.നവയുഗം ദമ്മാം, നവയുഗം ജുബൈൽ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആണ് ജുബൈൽ ലോഞ്ചിങ് പരിപാടി സംഘടിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com