കൊച്ചി : സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പേര് സംബന്ധിച്ച വിവാദത്തിൽ നിർമ്മാതാക്കളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. (JSK Movie controversy)
സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇത് ജൂലൈ 17ന് റിലീസ് ചെയ്യും.
ഹർജി തീർപ്പാക്കിയത് പ്രശ്നം പരിഹരിച്ച പശ്ചാത്തലത്തിലാണ്. പഴയ പേര് നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.