
കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് മാറ്റി ജാനകി വി. Vs കേരള എന്നാക്കി. പുതിയ പതിപ്പിൻ്റെ എഡിറ്റിങ് പൂർത്തിയായി എന്നാണ് വിവരം. (JSK Movie controversy)
ഇത് ഉടൻ തന്നെ സെൻസർ ബോർഡിന് കൈമാറുമെന്നും വിവരമുണ്ട്. സിനിമയിലെ കോടതി രംഗങ്ങൾ എഡിറ്റ് ചെയ്തു. സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിരുന്നു.