
കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. (JSK movie controversy )
സിനിമയുടെ പേര് 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. ഇത് രണ്ടു രംഗങ്ങളാണ്.
എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3 ദിവസത്തിനുള്ളിൽ സെൻസർ ബോർഡ് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും അടുത്ത ആഴ്ച്ച പരിഗണിക്കും.