കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സംബന്ധിച്ച വിവാദത്തിൽ വിചിത്ര വാദങ്ങളുമായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സീതാ ദേവിയുടെ പവിത്രതയെയും അന്തസ്സിനേയും ഹനിക്കുന്നതാണ് ഇതെന്നാണ് ഇവർ പറഞ്ഞത്.(JSK movie controversy)
മതപരമായ പ്രാധാന്യം ചൂഷണം ചെയ്യാൻ വേണ്ടിയാണ് ജാനകി എന്ന പേര് ഉപയോഗിച്ചത് എന്നും, ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും സെൻസർ ബോർഡ് പറയുന്നു.
ജാനകി എന്ന കഥാപാത്രത്തെ കോടതിയിൽ ക്രോസ് വിസ്താരം ചെയ്യുമ്പോൾ അശ്ലീല സിനിമകൾ കാണാറുണ്ടോ എന്നതടക്കം എതിർ ഭാഗം അഭിഭാഷകൻ ചോദിക്കുന്നുണ്ടെന്നും, ഇത് മറ്റൊരു മത വിഭാഗത്തിൽ പെട്ടയാൾ ആണെന്നും, ഇത് മതപരമായ ഭിന്നതകൾക്ക് കാരണമാകുമെന്നും സെൻസർ ബോർഡ് എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.