
കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ സംബന്ധിച്ച നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകിയെന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. (JSK Movie controversy )
സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ കുഴപ്പമില്ല എന്നും സെൻസർ ബോർഡ് വ്യക്തമാക്കി. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാവുന്നതാണ്. പേരിൻ്റെ ഇനിഷ്യൽ കൂടി ചേർക്കേണ്ടതാണ്.
നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇന്നുച്ചയ്ക്ക് 1.45ന് വിശദമായ വാദം കേൾക്കുമെന്നാണ് ജസ്റ്റിസ് നഗരേഷ് അറിയിച്ചത്.