ഇടമലക്കുടിയിൽ നേത്രസംരക്ഷണ ക്യാംപ് സംഘടിപ്പിച്ച്‌ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

ഇടമലക്കുടിയിൽ നേത്രസംരക്ഷണ ക്യാംപ് സംഘടിപ്പിച്ച്‌ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ
Updated on

ഇടുക്കി : സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ നടത്തി. ഗ്രാമവാസികൾക്ക് സൗജന്യ കാഴ്ച പരിശോധനയും കണ്ണടയും ഉറപ്പാക്കിയ നേത്രസംരക്ഷണ ക്യാംപിനു പുറമെ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, ഗവണ്മെന്റ് യു പി സ്കൂൾ, ഹോമിയോ ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ ജലശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിനു എം ഉദ്‌ഘാടനം ചെയ്തു. വിശദമായ കാഴ്ച പരിശോധനയ്ക്ക് ശേഷം തിമിരം സ്ഥിരീകരിച്ചവർക്ക് തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ സഹായത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നൽകുമെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു. ചടങ്ങിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സിഎസ്ആർ വിഭാഗം സീനിയർ ഓഫീസർ റിബിൻ പോൾ, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സാഗിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com