ജോയ്ആലുക്കാസിൽ 'ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' | Joyalukkas

ഡിസംബർ 5 മുതൽ 21 വരെ തൃശ്ശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം നടക്കുക
joyalukkas
Updated on

തൃശ്ശൂർ: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' ആരംഭിച്ചു. ഡിസംബർ 5 മുതൽ 21 വരെ തൃശ്ശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം നടക്കുക. വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെ, പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേർന്ന അപൂർവമായ ഡയമണ്ട് കളക്ഷനാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. (Joyalukkas)

ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും. ഓരോ ആളുകൾക്കും അനുയോജ്യമായ തരത്തിൽ, നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി നൽകുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ജ്വല്ലറി വ്യവസായ രംഗത്തെ ജോയ്ആലുക്കാസിന്റെ യാത്രയിൽ തൃശ്ശൂരിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആഭരണങ്ങൾ നൽകുന്നതിന് എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com