കണ്ണൂർ : എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണം സംബന്ധിച്ച് സർക്കാർ നയം പരിഷ്‌ക്കരിച്ചതിനെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (Joseph Pamplany on aided disability recruitment )
സർക്കാർ തീരുമാനം ഉടൻ തന്നെ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് കാര്യങ്ങൾ വ്യക്‌തമായി മനസിലാക്കാതെയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അതിനെ മുഖ്യമന്ത്രി തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ എസ് എസിന് ബാധകമായത് എല്ലാ വിഭാഗത്തിനും ബാധകമാക്കുമെന്ന് ഇന്നലെ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.