ബർമുഡ കള്ളൻ എന്ന ജോസ് മാത്യു പിടിയിൽ

Jose Mathew, aka Bermuda Thief, arrested
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കൊണ്ടോട്ടി : ജൂൺ മാസത്തിലെ പതിനേഴാം തീയതി തുറക്കിലെ വീട്ടിലും പതിനെട്ടാം തീയതി കോടങ്ങാട്ട് വീട്ടിലും മോഷണം നടത്തിയ പ്രതിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.മോഷണം നടന്ന ദിവസങ്ങളിൽ കൊണ്ടോട്ടി പോലീസ് പ്രതിയുടെ മോഷണ രീതി മനസ്സിലാക്കിയതിന് തുടർന്ന് നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.പെരുമ്പാവൂര് പാറക്കൽ ഇരിങ്ങോൾ സ്വദേശി

ജോസ് മാത്യു (52) നയാണ് കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞാഴ്ച കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ സമാനമായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു .അതിന് പിന്നാലെയാണ് കൊണ്ടോട്ടി പോലീസ് പ്രതിയെകോടങ്ങാടും തുറക്കലും നടന്നമോഷണം കേസിൽ അറസ്റ്റ് ചെയ്തത്.പ്രതിയെ 'ബർമുഡകളൻ' എന്ന പേരിലാണ് അറിയപ്പെടുന്നത് വയനാട് ജില്ലക്കാരനാണെങ്കിലും പ്രതി പെരുമ്പാവൂരിൽ ആണ് താമസം. സംസ്ഥാനത്ത് 30 മോഷണ കേസുകളിൽ പ്രതിയാണ് ജോസ് മാത്യു. 2021ൽ പെരുമ്പാവൂർ കുറുപ്പുംപടി എന്ന സ്ഥലത്ത് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. പെരുമ്പാവൂരും കാലടി തോപ്പുംപടി കോതമംഗലം സ്റ്റേഷനുകളിൽ ആറോളം മോഷണ കേസുകൾ ജനൽ തുളച്ച് മോഷണം നടത്തിയിട്ടുള്ളതായി കണ്ടെത്തുകയും ഈ പരമ്പര മോഷണത്തിൽ പെരുമ്പാവൂർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

അവിടെ പ്രതി ബർമുഡ ഇട്ട് മോഷണം നടത്തുന്ന രീതിയാണ് നടത്തിയിരുന്നത് എന്ന് പോലീസ് പറയുന്നു അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ബർമുഡ കള്ളൻ എന്ന് അറിയപ്പെടുന്നത്. നാട്ടുകാരെ ഭീതിയിലാക്കിയിരുന്ന പെരുമ്പാവൂർ കേസിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഫെബ്രുവരി വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണ് പ്രതി അതിനുശേഷം ജൂൺ മാസത്തിൽ കൊണ്ടോട്ടി വേങ്ങര താമരശ്ശേരി കോട്ടക്കൽ തുടങ്ങിയ പോലീസ് പരിധിയിൽ വിവിധ ഇടങ്ങളിൽ പ്രതിമോഷണം നടത്തിഎത്തും , കൊണ്ടോട്ടി സ്റ്റേഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി തോമസ് മാത്യു ആണ് എന്ന് മനസ്സിലാക്കുന്നത്.ഇതിനെ തുടർന്ന് പോലീസ് ജാഗ്രത നിർദേശം നൽകിയിരുന്നു.ഈ ജാഗ്രത നിർദ്ദേശം നൽകിയതിന് അടിസ്ഥാനത്തിൽകോട്ടക്കൽ പോലീസിലെ ആന്റി സ്കൂൾ അംഗങ്ങൾ കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു.

തുടർന്ന് ഇയാളെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു കോടനാട് വീട്ടിൽനിന്ന് മോഷ്ടിച്ചെടുത്ത രണ്ടര പവൻ സ്വർണം താമരശ്ശേരിയിലെ ഒരു ജ്വല്ലറിയിൽ വിറ്റു എന്നാണ് പ്രതി പറയുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് താമരശ്ശേരി ജ്വല്ലറി കൊണ്ടുപോയി സ്വർണം ബന്ധത്തിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ ജൂൺ മാസത്തിൽ മോഷണംനടത്തിയ സമയങ്ങളിൽ കൊച്ചി കളമശ്ശേരിയിൽ ഫ്ലാറ്റ് എടുത്ത് താമസിച്ച് വരികയായിരുന്നു പ്രതി.

Related Stories

No stories found.
Times Kerala
timeskerala.com