Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKerala'പെട്ടെന്നുള്ള ചോരത്തിളപ്പിൽ പറഞ്ഞതല്ല, പാലായിൽ ജോസ് കെ മാണി മത്സരിക്കും, ഞാൻ...

‘പെട്ടെന്നുള്ള ചോരത്തിളപ്പിൽ പറഞ്ഞതല്ല, പാലായിൽ ജോസ് കെ മാണി മത്സരിക്കും, ഞാൻ ഇടുക്കിയിൽ ഉണ്ടാകും’: ആവർത്തിച്ച് റോഷി അഗസ്റ്റിൻ; ഉറപ്പില്ലെന്ന് ജോസ് K മാണി | Roshy Augustine

🎙️ Latest Podcast

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും വ്യക്തമാക്കി. അടിമാലിയിൽ വെച്ച് ജോസ് കെ. മാണിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി നടത്തിയ പ്രഖ്യാപനം വെറും ‘ചോരത്തിളപ്പിൽ’ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Jose K Mani will contest in Pala, Roshy Augustine reiterates the statement)

കഴിഞ്ഞ കാൽ നൂറ്റാണ്ടായി താൻ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമുണ്ട്. അതിനാൽ ഇടുക്കിയിൽ നിന്ന് മാറേണ്ട സാഹചര്യം തനിക്കില്ല. മത്സരിച്ചാലും ഇല്ലെങ്കിലും ഇടുക്കിക്കാർക്കൊപ്പം തുടരുമെന്നും റോഷി വ്യക്തമാക്കി. കേരള കോൺഗ്രസ് നാഥനില്ലാ കളരി അല്ലെന്നും, പാർട്ടിക്ക് വേണ്ടത് ലീഡർഷിപ്പ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

റോഷി അഗസ്റ്റിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിൽ കേരള കോൺഗ്രസ് (എം) അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. താൻ മത്സരിക്കുന്ന കാര്യത്തിൽ പോലും ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് ജോസ് കെ മാണി കൊച്ചിയിൽ പ്രതികരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.