കോട്ടയം : സംസ്ഥാനത്തെ അതിരൂക്ഷ വന്യജീവി, തെരുവുനായ ആക്രമണ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാനായി അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. (Jose K Mani on Stray dog attack)
മനുഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമ ഭേദഗതിയും നിയമനിർമ്മാണവും വേണമെന്നും കേരള കോൺഗ്രസ് ആവശ്യമുന്നയിക്കുന്നതായി അദ്ദേഹം അറിയിച്ചു.
പേവിഷ ബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ആവശ്യമുണ്ട്.