'പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ല': മുന്നണി മാറ്റ വാർത്തകൾ തള്ളി ജോസ് കെ മാണി | LDF

ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
Jose K Mani denies the news of leaving LDF and joining UDF
Updated on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജോസ് കെ. മാണി പറഞ്ഞു. നിലവിൽ പുറത്തുവരുന്ന രാഷ്ട്രീയ ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Jose K Mani denies the news of leaving LDF and joining UDF)

തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച നിർണ്ണായകമായ സമരപരിപാടിയിൽ താൻ പങ്കെടുക്കാതിരുന്നത് ഒഴിവാക്കാനാവാത്ത സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് പോയതിനാലാണ്. ഇക്കാര്യം മുന്നണി നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നു. ഈ യാത്രയെ രാഷ്ട്രീയ മാറ്റവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് മുൻപേ വ്യക്തമാക്കിയതാണ്. കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധി ജോസ് കെ. മാണിയെ നേരിട്ട് വിളിച്ചെന്ന റിപ്പോർട്ടുകളടക്കം വന്നതിന് പിന്നാലെയാണ് ഈ വിശദീകരണം. ജനുവരി 16-ന് പാർട്ടി നിർണ്ണായക യോഗം ചേരും.

Related Stories

No stories found.
Times Kerala
timeskerala.com