training

സൗജന്യ തൊഴില്‍ പരിശീലനം | Training

ഗസ്റ്റ് സര്‍വീസ് എക്സിക്യൂട്ടീവ്, ജൂനിയര്‍ ഷെഫ് എന്നീ രണ്ടു കോഴ്സുകളിലേക്ക് 100 ശതമാനം തൊഴില്‍ ഉറപ്പോടുകൂടിയാണ് സൗജന്യ പരിശീലനം നല്‍കുന്നത്
Published on

ഡി.ഡി.യു.ജി.കെ.വൈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേയ്ക്ക് 18നും 35നും ഇടയിലുള്ള പ്ലസ് ടു യോഗ്യതയുള്ള യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം. ഗസ്റ്റ് സര്‍വീസ് എക്സിക്യൂട്ടീവ്, ജൂനിയര്‍ ഷെഫ് എന്നീ രണ്ടു കോഴ്സുകളിലേക്ക് 100 ശതമാനം തൊഴില്‍ ഉറപ്പോടുകൂടിയാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ഫോണ്‍- 9074327906, 944640353. (Training)

Times Kerala
timeskerala.com