

സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷൻ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകൾ, രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾ എന്നിവയിലാണ് പ്രവേശനം. (Job oriented Course)
യോഗ, കൗൺസലിംഗ് സൈക്കോളജി, ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ബ്യൂട്ടികെയർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ് ഇൻ മെന്റൽ ഹെൽത്ത്, അപ്ലൈഡ് കൗൺസലിംഗ്, ജറിയാട്രിക് കൗൺസലിംഗ് ആന്റ് പാലിയേറ്റിവ് കെയർ, വെൽനസ് സെന്റർ മാനേജ്‌മെന്റ്, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്, മോണ്ടിസോറി ടിച്ചേഴ്സ് ട്രെയിനിങ്, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ്, കമ്പ്യൂട്ടർ കോഴ്‌സസ്, ഭരതനാട്യം, മാർഷ്യൽ ആർട്സ്, ട്രെയിനേഴ്സ് ട്രെയിനിംഗ്, ലൈഫ് സ്‌കിൽസ് എഡ്യുക്കേഷൻ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33, ഫോൺ: 0471 2325101, 8281114464.