എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള മാർച്ച് 27 ന് | Job fair

Free job fair
Published on

എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് രാവിലെ 10.30 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.ഡ്രൈവർ (ഫുൾ ടൈം/പാർട് ടൈം), ടെലി മാർക്കറ്റിങ് അസിസ്റ്റ൯്റ്, എ.ടി.എം ഓഫീസേഴ്സ്, ട്രെയിനേഴ്സ് ( ഇലക്ട്രിക്കൽ ആ൯്റ് ഇലക്ട്രോണിക്സ് വർക്ക്), ഡെലിവറി എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ചീഫ്/എക്സിക്യൂട്ടീവ് ബിസിനസ് മാനേജർസ് എന്നീ ഒഴിവകളാണ് ഉള്ളത്.

പഞ്ചാബ് നാഷണൽ ബാങ്ക് ഇൻഷുറൻസ്, ഹിറ്റാച്ചി ക്യാഷ് മാനേജ്മെന്റ്, മലയാള മനോരമ, ഡി.റ്റി.ഡി.സി, ഒ/ഇ/എൻ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലേക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 27 മുമ്പായി empekm.1@gmail.com ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കണം.

ശേഷം മാർച്ച് 27-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെ‌ൻറ് എക്സ്ചേഞ്ചിൽ ബയോഡാറ്റയുടെ നാല് കോപ്പി സഹിതം അഭിമുഖത്തിനായി ഹാജരാകണം.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.

Related Stories

No stories found.
Times Kerala
timeskerala.com