

അസാപ് കേരളയുടെ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ മേളയിൽ പങ്കെടുക്കും. യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ,ഡിഗ്രി,ബി.ടെക്ക്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. സൗജന്യമായാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം . ഫോൺ : 9495999682. രജിസ്‌ട്രേഷന്‍ ലിങ്ക് https://link.asapcsp.in/jobfairkalavoor