തൊഴിൽമേള 22ന് | Job Fair

തൊഴിൽ മേള 2026 നാലാഞ്ചിറ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നടക്കും
 job fair
Updated on

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിന്റെയും പ്ലാനിംഗ് ബോർഡ് കേരളയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള 2026 നാലാഞ്ചിറ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നടക്കും. ജനുവരി 22 ന് നടക്കുന്ന മേളയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ടെക്നിക്കൽ, മാർക്കറ്റിംഗ്, ഇൻഷുറൻസ് മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എല്ലാ തരത്തിലുള്ള തൊഴിൽ അന്വേഷകർക്കും മേളയിൽ പങ്കെടുക്കാം. പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. രവി രാമൻ മേളയും ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അഞ്ജലി റാവത്ത്, ഡയറക്ടർ ഡോ ശിഖാ ആനന്ദ് എന്നിവർ പങ്കെടുക്കും. എല്ലാ തരത്തിലുമുള്ള തൊഴിൽ അന്വേഷകർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDW7 രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471-2530371. (Job Fair)

Related Stories

No stories found.
Times Kerala
timeskerala.com