

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കും. ജനുവരി എട്ടിന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് അഭിമുഖം നടക്കുക. ആറു കമ്പനികളിലായി ഇരുന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഗ്രാജ്വേഷന്‍, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. എംപ്ലോയബിലിറ്റീസ് സെന്ററില്‍ നേരിട്ടെത്തി 300 രൂപ അടച്ച് രജിസ്ട്രേഷന്‍ നടത്താം. ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (6 എണ്ണം) എന്നിവയും ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍- 0483-2734737, 8078428570. (Job fair)