

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം സൗജന്യ തൊഴിൽമേള നവംബർ 15ന് തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി.) മരിയാപുരത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾക്ക് https://rb.gy/071hfr എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക്: 0471-2330756.