JNU വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: SFIയെ നയിക്കാൻ മലയാളി വിദ്യാർഥിനി കെ ഗോപിക ബാബു | JNU

നോമിനേഷൻ സമർപ്പിക്കാനുള്ള സമയം ഇന്നലെ രാത്രി അവസാനിച്ചു
JNU വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: SFIയെ നയിക്കാൻ മലയാളി വിദ്യാർഥിനി കെ ഗോപിക ബാബു | JNU
Published on

തൃശൂർ: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയെ (SFI) നയിക്കാൻ മലയാളി വിദ്യാർഥിനി. സെന്റർ ഫോർ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേർണൻസിൽ ഗവേഷണ വിദ്യാർഥിയായ കെ. ഗോപിക ബാബുവാണ് യൂണിയൻ സെൻട്രൽ കമ്മിറ്റിയിലേക്ക് നോമിനേഷൻ സമർപ്പിച്ചത്.(JNU Student Union Elections, Malayali student K Gopika Babu to lead SFI)

പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ഗോപിക നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ഈ സ്ഥാനങ്ങളിൽ ഏതിലേക്കാണ് ഗോപിക മത്സരിക്കുക എന്ന കാര്യത്തിൽ ഇന്ന് സംഘടന ഔദ്യോഗികമായി പ്രഖ്യാപനം നടത്തും.

ഇരിങ്ങാലക്കുട സ്വദേശിനിയാണ് ഗോപിക ബാബു. നിലവിൽ ജെഎൻയു എസ്എഫ്ഐ സെൻട്രൽ സെക്രട്ടറിയേറ്റ് അംഗമാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ ഗോപിക, ബിരുദാനന്തര ബിരുദം ജെഎൻയുവിലാണ് പഠിച്ചത്.

ഈ വർഷം ഐസ - എസ്എഫ്ഐ സഖ്യമായാണ് ജെഎൻയു യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എഐഎസ്എഫ് (AISF) ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ ഐസ-ഡിഎസ്എഫ് സഖ്യവും എസ്എഫ്ഐ-എഐഎസ്എഫ് സഖ്യവുമായിരുന്നു മത്സരിച്ചിരുന്നത്.

നോമിനേഷൻ സമർപ്പിക്കാനുള്ള സമയം ഇന്നലെ രാത്രി അവസാനിച്ചു. ഒക്ടോബർ 29-ന് അവസാന ഘട്ട മത്സരാർഥികളുടെ പട്ടിക പുറത്തുവിടും.

Related Stories

No stories found.
Times Kerala
timeskerala.com