'ഫണ്ട് പിരിക്കുന്നത് സമസ്തയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിന്': ജിഫ്രി മുത്തുക്കോയ തങ്ങൾ | Samastha

സമസ്തയിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നതിനിടെയാണ് തങ്ങളുടെ ഈ പ്രതികരണം
'ഫണ്ട് പിരിക്കുന്നത് സമസ്തയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിന്': ജിഫ്രി മുത്തുക്കോയ തങ്ങൾ | Samastha
Published on

മലപ്പുറം: സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിനായുള്ള ഫണ്ട് പിരിവ് ചിലർ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നതിനിടെയാണ് തങ്ങളുടെ ഈ പ്രതികരണം.(Jifri Muthukoya Thangal on Collecting funds to take forward the activities of Samastha)

ഫണ്ട് പിരിക്കുന്നത് തന്റെ വ്യക്തിപരമായ ആവശ്യത്തിനല്ലെന്നും സമസ്തയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്തയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവരെ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"എത്ര തളർത്താൻ ശ്രമിച്ചാലും ആരൊക്കെ പിളർന്നു പോയാലും മാറി നിന്നാലും സമസ്ത മുന്നോട്ട് പോവുക തന്നെ ചെയ്യും," ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സംഘടനയ്ക്കുള്ളിലെ എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ, സമസ്തയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത്തരം എതിർപ്പുകൾക്ക് സ്ഥാനമില്ലെന്ന് സൂചിപ്പിക്കുന്നതാണ് തങ്ങളുടെ വാക്കുകൾ.

Related Stories

No stories found.
Times Kerala
timeskerala.com