
കോന്നി: പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ ജീപ്പുകൾ മറിഞ്ഞു(Jeep Accidents). ആലുവാംകുടി ക്ഷേത്ര ദർശനത്തിന് പോയ ജീപ്പുകളാണ് അപകടത്തിൽ പെട്ടത്. തൂമ്പാക്കുളം, മൂർത്തിമൺ ഭാഗങ്ങളിലാണ് ജീപ്പുകൾ മറിഞ്ഞത്.
രണ്ടിടങ്ങളിലും നിയന്ത്രണം നഷ്ട്ടമായാണ് ജീപ്പ് മറിഞ്ഞത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൂമ്പാക്കുളത്തുണ്ടായ അപകടത്തിൽ, പത്തനാപുരം, വെള്ളംതെറ്റി സ്വദേശി പരമേശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർത്തിമണ്ണിൽ ജീപ്പ് തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചു.