
ഇടുക്കി: ഉപ്പുതറക്ക് സമീപം ജീപ്പ് മറിഞ്ഞു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്(Jeep).
കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്ററായ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബുവിനാണ് ശാരീരികാസ്വസ്ഥത ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശി പ്രതിഭ, ജീപ്പ് ഡ്രൈവർ കണ്ണംപടി സ്വദേശി അജേഷ് റ്റി ഡി എന്നിവർക്ക് പരിക്കേറ്റു. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.