പത്തനംതിട്ട : കോൺഗ്രസ് പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ കൃത്യമായ സമയത്ത് കൃത്യമായ നടപടിയാണ് എടുത്തതെന്ന് പറഞ്ഞ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. (Jebi Mather MP about Rahul Mamkootathil)
ഔദ്യോഗികമായി പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജി വച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് സ്ത്രീപക്ഷത്താണ് എന്ന് തെളിയിക്കുന്ന നടപടിയാണ് ഇതെന്നും അവർ വ്യക്തമാക്കി.