
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യ ഹരജികളും തീർപ്പാക്കി ഹൈകോടതി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ നോക്കി തുടങ്ങി ജയസൂര്യക്കെതിരെ ചുമത്തിയ വകുപ്പുകൾ സംഭവം നടന്നതായി പറയുന്ന കാലയളവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്നതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
ജസ്റ്റിസ് സി.എസ്. ഡയസിന്‍റേതാണ് ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശം നൽകി. 'പിഗ്‌മാൻ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിലാണ് ഒരു കേസ്. 2012-13 കാലയളവിലാണ് സംഭവം.