ഗുരുവായൂർ : സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. ഇതേ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം ഏർപ്പെടുത്തി.
അഹിന്ദുവായ യുവതി ഇറങ്ങിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം രാവിലെ 5 മണി മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. അതിനാൽ പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക് ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
അതേ സമയം, കഴിഞ്ഞ ദിവസമാണ് ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. തുടർന്ന് റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വിവാദമായി.