Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeKeralaമന്ത്രി റിയാസിനെ കൂകിവിളിച്ച സംഭവം: മാപ്പപേക്ഷയുമായി യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ...

മന്ത്രി റിയാസിനെ കൂകിവിളിച്ച സംഭവം: മാപ്പപേക്ഷയുമായി യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ | Jasmin Shah apology to Minister Mohammed Riyas

🎙️ Latest Podcast

കോഴിക്കോട്: വേതന വർദ്ധനവ് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടന്ന നേഴ്സുമാരുടെ സമരത്തിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സമരക്കാർ കൂകിവിളിച്ച സംഭവത്തിൽ ക്ഷമാപണവുമായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (UNA) ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ (Jasmin Shah apology to Minister Mohammed Riyas). മന്ത്രി ആ കൂകിവിളിയ്ക്ക് അർഹനല്ലെന്നും നടന്നത് ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സമരപ്പന്തലിന് പുറത്തുനിന്ന ആരോ തുടങ്ങിയ കൂകിവിളി പ്രവർത്തകർ ഏറ്റുപിടിക്കുകയായിരുന്നു. മന്ത്രിക്കുണ്ടായ പ്രയാസത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 4-ന് തിരുവനന്തപുരത്ത് നേഴ്സുമാരുടെ കൺവെൻഷനായി നിശാഗന്ധി ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് ഇത് നിഷേധിക്കപ്പെട്ടു. ഇതേത്തുടർന്ന് സി.പി.എമ്മിനോട് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു.

നിശാഗന്ധിയിലെ അനുമതി നിഷേധിച്ചതിന് പിന്നിൽ ആരോഗ്യന്ത്രിയുടെ ഓഫീസാണെന്നും ജാസ്മിൻ ഷാ ആരോപിച്ചു. ഇതേക്കുറിച്ചുള്ള ധാരണയില്ലാത്ത സാധാരണക്കാരായ പ്രവർത്തകരുടെ ഭാഗത്തുനിന്നാണ് വൈകാരികമായ പ്രതികരണം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.

നേഴ്സുമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുക്കുന്നതിനിടെയാണ് ഭരണപക്ഷത്തെ പ്രമുഖ മന്ത്രിക്കെതിരെ സമരക്കാർ പരസ്യമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെയാണ് സംഘടനയുടെ ദേശീയ നേതൃത്വം തന്നെ നേരിട്ട് രംഗത്തെത്തി ഖേദപ്രകടനം നടത്തിയത്.

Story Summary:
UNA National President Jasmin Shah apologized to Minister P.A. Mohammed Riyas after protesters booed him during a nurses’ strike in Kozhikode. Shah stated on Facebook that the incident was regrettable and caused by underlying resentment over the cancellation of their convention venue in Thiruvananthapuram, allegedly due to the Health Minister’s intervention. While taking moral responsibility for the act, Shah emphasized that some members are deeply upset with the CPM’s stance on their demands.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.