ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു |Jan shatabdi express

നിരന്തര ഇടപെടലുകളുടെ ഫലമെന്ന് എം.പി കൊടിക്കുന്നിൽ സുരേഷ്.
Jan shatabdi express
Published on

ആലപ്പുഴ : കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ (12081/12082) ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു. തീരുമാനം നിരന്തര ഇടപെടലുകളുടെ ഫലമെന്ന് എം.പി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പുലർച്ചെ 4.50-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസിന്(12081) തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്‌റ്റേഷനുകളിലാണ് നിലവില്‍ സ്‌റ്റോപ്പുള്ളത്. ഈ ട്രെയിന്‍ ഉച്ചയ്ക്ക് 2.10-ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന (12082) ജനശതാബ്ദി എക്‌സ്പ്രസ് അർധരാത്രി 12.50-നാണ് കണ്ണൂരില്‍ എത്തിച്ചേരുക.

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്തി അതേ ദിവസം തന്നെ മടങ്ങുവാൻ സാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com