ആലപ്പുഴ : കാണാതായ സ്ത്രീകളുടെ കൂട്ടത്തിൽ ഒരാളായ ജെയ്‌നമ്മയുടെ കൊലപാതകത്തിൽ കോട്ടയം ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. ഇവരെ സെബാസ്റ്റ്യൻ സ്വീകരണ മുറിയിൽ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. (Jainamma Murder Case )
ഈ അവസരത്തിൽ തെറിച്ചു വീണ രക്തക്കറയാണ് കേസിൽ നിർണായക തെളിവായി മാറിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളായി മുറിക്കുകയും കത്തിക്കുകയും ചെയ്‌തെന്നാണ് സൂചന.
മൃതദേഹം മുറിച്ചെന്ന സൂചനയാണ് ഇയാളുടെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും കണ്ടെത്തിയ രക്തക്കറ നൽകുന്നത്. പിന്നീട് ശരീര ഭാഗങ്ങൾ പല സ്ഥലങ്ങളിലായി മറവ് ചെയ്തു.
സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽ നിന്നും കത്തിക്കരിഞ്ഞ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കൂടുതൽ തെളിവെടുപ്പ് നടത്തും.