കൊച്ചി : കനത്ത മഴ മൂലം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിൻ്റെ ഗുരുവായൂർ യാത്ര മുടങ്ങി. അദ്ദേഹം സഞ്ചരിച്ച ഹെലിക്കോപ്റ്ററിന് ഗുരുവായൂരിൽ ഇറങ്ങാൻ സാധിച്ചില്ല. (Jagdeep Dhankhar's Kerala Visit )
അവർ കൊച്ചിയിലേക്ക് മടങ്ങി. ശ്രീകൃഷ്ണ കോളേജിൻ്റെ ഹെലിപ്പാഡിൽ ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം മടങ്ങേണ്ടി വന്നു.
ഉപരാഷ്ട്രപതി കേരളത്തിലെത്തിയത് 2 ഇവസത്തെ സന്ദർശനത്തിനായാണ്. ഇന്ന് ഉച്ചയ്ക്ക് 12.35ന് ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.