"ഛത്തീസ്ഗഢിൽ ജയിലിലായത് കന്യാസ്ത്രീകളല്ല, ഇന്ത്യയുടെ ഭരണഘടന" - മന്ത്രി പി.എ. മുഹമ്മദ് റിയാസ് | nuns arrest

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭിപ്രായ പ്രകടനം.
nuns arrest
Published on

കണ്ണൂർ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്(nuns arrest). "ഛത്തീസ്ഗഢിൽ ജയിലിലായത് കന്യാസ്ത്രീകളല്ല, ഇന്ത്യയുടെ ഭരണഘടന"യാണെന്നും കന്യാസ്ത്രീകളെ ജയിൽമുക്തരാക്കാൻ സഭാനേതൃത്വം മാത്രം മുന്നിട്ടിറങ്ങിയാൽ പോരെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭിപ്രായ പ്രകടനം.

"കന്യാസ്ത്രീകളെ ജയിൽമുക്തരാക്കാൻ എല്ലാവരും ഒന്നിച്ചു നിന്ന് പോരാടണം. മുഖ്യമന്ത്രി അതിന് മുൻകൈയെടുത്തിട്ടുണ്ട്. മോദിഭരണത്തിൽ മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകൾ ജയിലിലായതിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ട്വീറ്റിലൂടെ പരസ്യമായി ന്യായീകരിക്കുകയാണ്. മനുഷ്യക്കടത്ത് നടന്നുവെന്ന് തോന്നുംവിധത്തിലാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പ്രതികരിക്കുന്നതെ"ന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com