പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോൻ’ പരാമർശത്തിന് പൂർണ്ണ പിന്തുണയുമായി സിപിഎം നേതാവ് ഡോ. പി. സരിൻ. രേവന്ത് റെഡ്ഡി നടത്തിയ അധിക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി പോരെന്നും സരിൻ പറഞ്ഞു.(It’s not enough to just reply like this, P Sarin supports the Chief Minister)
രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക ലെറ്റർ ഹെഡ് ഉൾപ്പെടെ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടാണ് സരിൻ കുറിപ്പിട്ടത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയും ലെറ്റർ ഹെഡിലൂടെയും അധിക്ഷേപിക്കുന്നത് സരിൻ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളോട് പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രേവന്ത് റെഡ്ഡിക്കെതിരെ പ്രതികരിച്ചത്. “ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

