'പിണറായിയുടെ ഓലപ്പാമ്പ് കണ്ട് ഇവിടെ ആരും പേടിക്കാനില്ല, തിരഞ്ഞെടുപ്പ് അടുത്തില്ലേ, ഇനി ഇത്തരം അമിട്ടുകളൊക്കെ പൊട്ടും': രമേശ് ചെന്നിത്തല | VD Satheesan

ഇതിനെ നിയമപരമായി നേരിടുമെന്ന് സണ്ണി ജോസഫും വ്യക്തമാക്കി.
'പിണറായിയുടെ ഓലപ്പാമ്പ് കണ്ട് ഇവിടെ ആരും പേടിക്കാനില്ല, തിരഞ്ഞെടുപ്പ് അടുത്തില്ലേ, ഇനി ഇത്തരം അമിട്ടുകളൊക്കെ പൊട്ടും': രമേശ് ചെന്നിത്തല | VD Satheesan
Updated on

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് ശുപാർശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാർ ഇത്തരം പല 'അമിട്ടുകളും' പൊട്ടിക്കുമെന്നും എന്നാൽ ഇതുകൊണ്ടൊന്നും യു.ഡി.എഫിനെ തളർത്താനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(It's because the elections are near, Ramesh Chennithala on the move against VD Satheesan)

കഴിഞ്ഞ അഞ്ച് വർഷം ഒന്നും ചെയ്യാതിരുന്ന സർക്കാർ, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്തരം കേസുകൾ കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ ലാഭത്തിനാണ്. ഇതിലൊന്നും ഒരു കാര്യവുമില്ല. പിണറായി വിജയന്റെ 'ഓലപ്പാമ്പ്' കണ്ട് പേടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കൾ. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ പോലീസ് പിടികൂടിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന്റെ ഭാഗമാണ്. വരും ദിവസങ്ങളിൽ ഇനിയും ഇത്തരം കാര്യങ്ങൾ ഉയർന്നു വന്നേക്കാം. ഇതൊന്നും ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി. സതീശനെതിരായ നീക്കം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com