'മുന്നണി മാറ്റമില്ല, വിസ്മയം ഉണ്ടാകേണ്ട കാര്യമില്ല, എല്ലാം അഭ്യൂഹങ്ങൾ, പാർട്ടി ചെയർമാൻ നിലപാട് വ്യതമാക്കിയിട്ടുള്ളതാണ്': മന്ത്രി റോഷി അഗസ്റ്റിൻ | Kerala Congress M

പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു
'മുന്നണി മാറ്റമില്ല, വിസ്മയം ഉണ്ടാകേണ്ട കാര്യമില്ല, എല്ലാം അഭ്യൂഹങ്ങൾ, പാർട്ടി ചെയർമാൻ നിലപാട് വ്യതമാക്കിയിട്ടുള്ളതാണ്': മന്ത്രി റോഷി അഗസ്റ്റിൻ | Kerala Congress M
Updated on

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന വാർത്തകൾ മന്ത്രി റോഷി അഗസ്റ്റിൻ തള്ളിക്കളഞ്ഞു. പാർട്ടി ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(It's all rumours, Minister Roshy Augustine on rumours about Kerala Congress M leaving LDF)

കേന്ദ്ര വിരുദ്ധ സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യങ്ങൾ മുൻകൂട്ടി അറിയിച്ചതിനാലാണ്. പാർട്ടിയുടെ എംഎൽഎമാരും മന്ത്രിയും സമരത്തിൽ പങ്കെടുത്തിരുന്നു. ഫേസ്ബുക്കിൽ താനിട്ട 'തുടരും' എന്ന പോസ്റ്റ് ഇടതുഭരണത്തിന്റെ തുടർച്ചയെ ഉദ്ദേശിച്ചുള്ളതാണെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മാറ്റ വിഷയത്തിൽ സഭയുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. മന്ത്രി അഭ്യൂഹങ്ങൾ തള്ളുമ്പോഴും പാർട്ടിക്കുള്ളിൽ ശക്തമായ ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോസ് കെ മാണിയും രണ്ട് എംഎൽഎമാരും മുന്നണി മാറ്റത്തിന് അനുകൂലമാണെന്നാണ് സൂചന. എന്നാൽ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എൽഡിഎഫിൽ ഉറച്ചുനിൽക്കണമെന്ന നിലപാടിലാണ്.

സോണിയ ഗാന്ധി നേരിട്ട് ജോസ് കെ മാണിയെ വിളിച്ചുവെന്ന വാർത്തകൾ പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ജനുവരി 16-ന് കോട്ടയത്ത് വെച്ച് കേരള കോൺഗ്രസ് (എം) അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com