തിരുവനന്തപുരം : തലസ്ഥാനത്ത് 18കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം. ഐ ടി ഐ വിദ്യാർത്ഥിയായ അനുഷയാണ് മരിച്ചത്. (ITI Student Suicide in Trivandrum)
അയൽവീട്ടുകാർ അസഭ്യം പറഞ്ഞതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയത് എന്നാണ് പരാതി. സംഭവത്തിൽ വിഴിഞ്ഞം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വീടിൻ്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.