കാസര്‍ഗോഡ് : വാടക വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ ശിഹാബ് (19) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയിൽ ഐടിഐ വിദ്യാര്‍ഥിയായ ശിഹാബിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല.
പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.