"മലയാളിച്ചെക്കനെ കിട്ടിയാൽ നല്ലത്, അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാം..!"- ബിഗ് ബോസ് താരം ജിസേൽ

"മലയാളിച്ചെക്കനെ കിട്ടിയാൽ നല്ലത്, അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാം..!"- ബിഗ് ബോസ് താരം ജിസേൽ
Published on

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജിസേൽ തക്റാൾ. മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു.രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ജിസേൽ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു.

ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതീവസുന്ദരിയായ ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആണിത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ ഒരു മത്സരാര്‍ഥിയായിരുന്നു ജിസേല്‍. ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യണ്‍ ആരാധകരുള്ള ജിസേല്‍, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന്‍ പഞ്ചാബിയുമാണ്. മുംബൈയില്‍ താമസമാക്കിയ ജിസേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.

മലയാളികളെയും മലയാളികളുടെ ഭക്ഷണവുമൊക്കെ ഒരുപാട് ഇഷ്ടമാണെന്നു പറയുകയാണ് ജിസേൽ ഇപ്പോൾ. തനിക്ക് അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാമെന്നും ജിസേൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ''ആഹാരമൊക്കെ ഉണ്ടാക്കാൻ ചെറുതായപ്പോൾ തന്നെ മമ്മി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ ഉണ്ടാക്കില്ലായിരുന്നു. എനിക്ക് അവിയൽ ഉണ്ടാക്കാൻ അറിയാം. സാമ്പാർ ഉണ്ടാക്കാനറിയാം. ബിഗ്ബോസിൽ ചെന്നിട്ട് എല്ലാം ഉണ്ടാക്കി. പക്ഷേ, അവിടെ വെച്ച് അവിയൽ ഉണ്ടാക്കാൻ പറ്റിയില്ല. സാമ്പാർ ഉണ്ടാക്കി, പുളി കിട്ടിയ ദിവസം സാമ്പാർ ഉണ്ടാക്കാം എന്നു വിചാരിച്ചു'', ജിസേൽ പറഞ്ഞു. എന്നെങ്കിലും കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ ഒരു മലയാളി ചെറുക്കനെ കല്യാണം കഴിക്കാനാണോ താത്പര്യം എന്ന അവതാരകയുടെ ചോദ്യത്തിന് കിട്ടിയാൽ നല്ലതാണ് എന്നായിരുന്നു ജിസേലിന്റെ മറുപടി.

പതിനാലാം വയസ്സില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ജിസേൽ, മിസ്സ് രാജസ്ഥാന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011-ലെ കിങ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന 'ഫോര്‍ട്ട് മോഡല്‍സ് സൂപ്പര്‍ മോഡല്‍ ഓഫ് ദി വേള്‍ഡി'ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2016-ല്‍ 'ക്യാ കൂള്‍ ഹേ ഹം 3' എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ജിസേല്‍ കാലെടുത്തുവച്ചു. തുടർന്ന് 'മസ്തിസാദെ' , 'ദി ഗ്രേറ്റ് ഇന്ത്യന്‍ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി. ബോളിവുഡിന് പുറമെ, സര്‍വൈവര്‍ ഇന്ത്യ, വെല്‍ക്കം-ബാസി മെഹ്‌മാന്‍ നവാസി കി തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കന്‍ റാപ്പർ റിക്ക് റോസിനൊപ്പം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com