

ബിഗ് ബോസ് സീസൺ ഏഴ് ഫൈനലിന് രണ്ടാഴ്ച ഉള്ളപ്പോഴാണ് മോഡലും നടനുമായ ആര്യൻ കതൂരിയ എവിക്ട് ആയത്. മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യൻ. ഇതിനു പിന്നാലെ ആര്യന്റെത് അന്യായമായ എവിക്ഷനായിരുന്നുവെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
എവിക്ടയതിനുശേഷം മിക്ക അഭിമുഖങ്ങളിലും അനുമോൾക്കെതിരെ തുറന്നടിക്കുന്ന ആര്യനെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ അനുമോളെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് താരം. പുറത്തിറങ്ങുന്നതിനു മുൻപ് അനുമോളെ ഹഗ് ചെയ്യാത്തതിന്റെ കാരണമാണ് താരം വെളിപ്പെടുത്തിയത്.
'മനഃപൂർവമല്ല, വിട്ടുപോയതാണ്' എന്നായിരുന്നു ആര്യന്റെ പ്രതികരണം. എവിക്ടായപ്പോൾ അനുമോളെ ഒഴിച്ച് ബാക്കിയെല്ലാവരെയും ആര്യൻ ഹഗ് ചെയ്‍തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. അനുമോളോടുള്ള ദേഷ്യം ആര്യൻ പ്രകടിപ്പിച്ചതാണെന്നാണ് പ്രേക്ഷകർ പറഞ്ഞത്. എന്നാൽ അതല്ല സത്യമെന്നാണ് ആര്യൻ പറയുന്നത്.
"അനുവിനെ മനഃപൂർവം അവഗണിച്ചതല്ല. ആ സമയത്ത് കണ്ടില്ല. അനുമോളോട് തനിക്ക് ദേഷ്യവും ഇല്ല" എന്നും ആര്യൻ വ്യക്തമാക്കി. മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു ആര്യന്റെ പ്രതികരണം. വീട്ടിൽ എത്തിയപ്പോൾ തന്നെ താൻ എല്ലാവരുമായി കണക്ടായെന്നും താനൊരു എക്സ്ട്രൊവേർട്ടാണെന്നും ആര്യൻ പറയുന്നു.
"അന്ന് അനുമോളും നല്ല രീതിയിലാണ് പെരുമാറിയത്. സംസാരിക്കുമ്പോൾ കണ്ടന്റുണ്ടാകേണ്ടേ. ആ കാര്യത്തിൽ അനുമോൾ നല്ല ആക്ടീവ് ആയിരുന്നു. എന്നാൽ ഇതിനിടെ ഞാൻ ജിസേലുമായി ക്ലോസായി. ഇതോടെയാണ് പ്രശ്നങ്ങൾ കൂടിയത്. അനുമോൾക്ക് തന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് രഹസ്യമായി പറഞ്ഞതായി ശൈത്യ എന്നോട് പറഞ്ഞിട്ടുണ്ട്." - ആര്യൻ പറയുന്നു.