'തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്, സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പിണ്ണാക്കുമില്ല': വന്ദേഭാരത് ഗണഗീത വിവാദത്തിൽ സുരേഷ് ഗോപി | RSS

ട്രാക്കുകളുടെ അപര്യാപ്തത കാരണമാണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും അദ്ദേഹം പറഞ്ഞു
It wasn't a terrorist song, Suresh Gopi in Vande Bharat RSS hymn controversy
Published on

തൃശ്ശൂർ: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കുട്ടികൾ ഗണഗീതം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്നും, സംഗീതത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.(It wasn't a terrorist song, Suresh Gopi in Vande Bharat RSS hymn controversy)

ഗണഗീത വിവാദത്തിൽ നിഷ്കളങ്കതയെയാണ് മന്ത്രി ഉയർത്തിക്കാട്ടിയത്. "കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തതാണ്. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാനുള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേ?" – സുരേഷ് ഗോപി ചോദിച്ചു.

ഈ വിഷയത്തെ വിവാദമാക്കുന്നതിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി, കൂടുതൽ ഗൗരവകരമായ മറ്റ് പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. "വിവാദം ആകാനുള്ള കാര്യങ്ങൾ വേറെയുണ്ട്. തൃശ്ശൂരിലെ മോഡേൺ നഗർ, പാടൂകാട് നഗർ എന്നിവിടങ്ങളിൽ പ്രശ്നം ഗുരുതരമാണ്. അപകടകരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്."

വന്ദേഭാരത് ട്രെയിൻ കേരളത്തിന് ലഭിച്ചത് വലിയ ആഘോഷമായാണ് കേന്ദ്രസർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. ട്രാക്കുകളുടെ അപര്യാപ്തത കാരണമാണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com