'മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്, മന്ത്രിയല്ല': മന്ത്രി KB ഗണേഷ് കുമാർ | Sabarimala

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു
'മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്, മന്ത്രിയല്ല': മന്ത്രി KB ഗണേഷ് കുമാർ | Sabarimala
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേസിലെ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷേത്രത്തിനകത്ത് കയറ്റിയത് തന്ത്രിയാണെന്നും അതിൽ മന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.(It was the Tantri who brought Potty to the temple, not the minister, says Minister KB Ganesh Kumar on Sabarimala gold theft case)

"മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്, മന്ത്രിയല്ല. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്ന് എല്ലാവർക്കും അറിയാം." ശബരിമലയിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് കോടതി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയേക്കാൾ അപകടകരമായ രീതിയിൽ കോൺഗ്രസ് മതവികാരം ഇളക്കിവിടുകയാണ്. ബിജെപിക്കും കോൺഗ്രസിനും ഇപ്പോൾ ഒരേ സ്വരമാണെന്നും ഇരുകൂട്ടരും ശബരിമല എന്ന് മാത്രം പറയുകയാണെന്നും മന്ത്രി പരിഹസിച്ചു.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും മന്ത്രി ആഞ്ഞടിച്ചു. കോൺഗ്രസിന് അല്പമെങ്കിലും അന്തസ്സുണ്ടെങ്കിൽ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com