

പന്തളം: എൻ.എസ്.എസ് ആസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് സമൂഹത്തിലെ ഉന്നതനും നായരും ആയതുകൊണ്ടാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല യോഗ്യനാണ്. അതുപോലെ കോൺഗ്രസിലെ പലരും യോഗ്യത ഉള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. കോൺഗ്രസിന്റെ ഭാവി തീരുമാനിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.