
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മതിൽ ചാടിയ ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ ജയിലിൽ നിന്നും പിന്തുണ ലഭിച്ചതായി സംശയം(Govindachamy). അതീവ സുരക്ഷയിലുള്ള ബ്ലോക്ക് 10 ലെ ബി സെല്ലിൽ നിന്നാണ് ഇയാൾ പുറത്തു കടന്നത്.
ഇയാൾ ജയിലിലെ ഇരുമ്പു കമ്പികൾ ദിവസങ്ങളെടുത്താണ് മുറിച്ചു മാറ്റിയത്. ഇതിനായി പ്രതി ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുപതിൽ അധികം ദിവസങ്ങൾ പദ്ധതി നടപ്പിൽ വരുത്താനായി ഇയാൾ തയ്യാറെടുപ്പുകൾ നടത്തിയതായി പോലീസ് വ്യക്തമാക്കി.
അതേസമയം, സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ഇന്ന് രാവിലെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തു കടന്നത്. കണ്ണൂർ കാളപ്പ് ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.