'കള്ളൻ്റെ ആത്മകഥയെന്ന് പേരിടണമായിരുന്നു': EP ജയരാജനെതിരെ ശോഭാ സുരേന്ദ്രൻ | EP Jayarajan

ഒരു കാര്യം ചെയ്യുമ്പോൾ തന്റേടം വേണമെന്നും അവർ പറഞ്ഞു
It should have been titled 'A Thief's Autobiography', Sobha Surendran against EP Jayarajan
Published on

തൃശ്ശൂർ: മുതിർന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജൻ തന്റെ ആത്മകഥയിൽ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇ.പി. ജയരാജന്റെ ആത്മകഥയ്ക്ക് 'ഇതാണെന്റെ ജീവിതം' എന്നല്ല, 'കള്ളന്റെ ആത്മകഥ'യെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.(It should have been titled 'A Thief's Autobiography', Sobha Surendran against EP Jayarajan)

മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' പ്രകാശനം ചെയ്തത്. തൻ്റെ മകനെ ബി.ജെ.പി. സ്ഥാനാർത്ഥിയാക്കാൻ ശോഭാ സുരേന്ദ്രൻ ശ്രമം നടത്തിയെന്നായിരുന്നു ഇ.പി. ജയരാജൻ ആത്മകഥയിൽ ആരോപിച്ചത്.

എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട ശോഭാ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങുകയും നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ആത്മകഥയിൽ പറയുന്നു.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകവെ ശോഭാ സുരേന്ദ്രൻ ജയരാജന്റെ ആത്മകഥയെ പരിഹസിച്ചു. ഇ.പി. ജയരാജന്റെ പുസ്തകത്തെക്കുറിച്ച് കേട്ടപ്പോൾ താൻ ഉള്ളിന്റെ ഉള്ളിൽ ചിരിക്കുകയായിരുന്നു. തൻ്റെ ജീവിതത്തിൽ ആകെ മൂന്ന് തവണ മാത്രമാണ് രാമനിലയത്തിനകത്ത് പോയിട്ടുള്ളതെന്നും, താൻ വെറുതെ റൂം ബുക്ക് ചെയ്യുന്ന ഒരാളല്ലെന്നും അവർ വ്യക്തമാക്കി. അതിലൊന്ന് ഇ.പി. ജയരാജനെ കാണാനായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

ഒരു കാര്യം ചെയ്യുമ്പോൾ തന്റേടം വേണമെന്നും, ജീവിതത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ ആലോചിച്ചതിനു ശേഷം ആ തീരുമാനത്തിൽ ഉറച്ചുനിൽക്കണം എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com