'അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ല, കണക്കുകൾ പെരുപ്പിച്ച് കാട്ടരുത്': സുരേഷ് ഗോപി | Poverty

അടുത്ത അഞ്ച് വർഷം കൂടി ഭരണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു
It is the people's right to change extreme poverty, says Suresh Gopi
Published on

തൃശൂർ: അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറിയതിന്റെ കണക്കുകൾ സംസ്ഥാന സർക്കാർ പെരുപ്പിച്ചു കാട്ടുന്നത് അടുത്ത അഞ്ച് വർഷം കൂടി ഭരണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.(It is the people's right to change extreme poverty, says Suresh Gopi)

"ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാം," സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിൽ വെച്ച് നടന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.

പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മീഷന് നൽകാനുള്ള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.
Times Kerala
timeskerala.com