'കലൂർ സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു': പരിഹാസവുമായി സന്ദീപ് വാര്യർ | Kaloor Stadium
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഉടലെടുത്ത പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങിയതിന് പിന്നാലെ പരിഹാസവുമായി കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ. ഇന്ന് രാവിലെ ചേർന്ന എൽ.ഡി.എഫ്. യോഗത്തിലെ തീരുമാനങ്ങൾ എന്ന രീതിയിലാണ് അദ്ദേഹം ഫേസ്ബുക്കിൽ ട്രോൾ പോസ്റ്റ് ചെയ്തത്.(It has been decided to hand over the construction work at Kaloor Stadium to sponsor Unnikrishnan Potty, mocks Sandeep Varier)
പി.എം. ശ്രീ വിഷയത്തെ മാത്രമല്ല, നിലവിലെ മറ്റ് രാഷ്ട്രീയ സംഭവവികാസങ്ങളെയും ചേർത്താണ് അദ്ദേഹം പരിഹസിച്ചത്. "കലൂർ സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം (MoU) തിരുത്താൻ അർജന്റീന ഫുട്ബോൾ ഫെഡറേഷനെ സമീപിക്കാൻ തീരുമാനിച്ചുവെന്നും, കേരളത്തെ അവഗണിച്ച മെസ്സിക്കെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിയിലേക്ക് മാർച്ച് നടത്താൻ ഡി.വൈ.എഫ്.ഐയെ ചുമതലപ്പെടുത്തി എന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലും കുറിപ്പിൽ പരാമർശമുണ്ട്. സി.പി.എം. എടുത്ത തീരുമാനങ്ങളിലെ യുക്തിരാഹിത്യം ഉയർത്തിക്കാട്ടാനാണ് സന്ദീപ് വാരിയർ ഈ ട്രോൾ പോസ്റ്റ് ഉപയോഗിച്ചത്.

