
തിരുവനന്തപുരം: ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയിട്ട് ഇന്ന് ഒരു മാസം തികഞ്ഞു(fighter jet). ജൂൺ 14 നാണ് ഇന്ധനം തീർന്നതിനെ തുടർന്ന് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത്.
എന്നാൽ പിന്നീട് ജെറ്റിലെ ഹൈഡ്രോളിക് സ്നാഗ് തകരാറിലാണെന്ന് കണ്ടെത്തിയതോടെ കേരളത്തിൽ തുടരാനുള്ള സമയം നീട്ടി നൽകുകയായിരുന്നു. ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിൽ നിന്നുള്ള 14 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും ഉൾപ്പടെ യു.കെയിൽ നിന്നുള്ള 24 പേരടങ്ങുന്ന സംഘം ഫൈറ്റർ ജെറ്റ് പരിശോധിക്കാൻ കേരളത്തിൽ എത്തിയിരുന്നു.
ഇതേ തുടർന്ന് ഒരാഴ്ചയ്ക്ക് മുൻപ് വിമാനം റിപ്പയർ- മെയിന്റനൻസ് ഹാംഗറിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസയം ഫൈറ്റർ ജെറ്റ് എയർ ലിഫ്റ്റ് ചെയ്യുന്നതിനെ കുറിച്ചും അധികൃതർ ചിന്തിക്കുന്നുണ്ട്.