തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച് ചികിത്സാ പ്രതിസന്ധി ഉണ്ടായെന്നുള്ള ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻ്റെ തുറന്നു പറച്ചിലിൽ പ്രതികരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തി. (Issues regarding Trivandrum medical college)
ഡോ. പി കെ ജബ്ബാർ പറഞ്ഞത് യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ പോലും കെട്ടിക്കിടക്കുന്നില്ല എന്നാണ്. അതേസമയം, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.