തിരുവനന്തപുരം : മാനദണ്ഡങ്ങൾ പാലിക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി പുകയുകയാണ്. ഗതാഗത മന്തിയുടെ അനിഷ്ടമാണ് ഇതിന് കാരണമെന്നാണ് ആരോപണം. (Issue regarding transfer of MVD officer)
ജനറൽ ട്രാന്‍സ്ഫര്‍ ഉത്തരവിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ട്രാന്‍സ്ഫറായി ദിവസങ്ങള്‍ക്കുള്ളിലാണ് എ എസ് വിനോദിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്.
ഇദ്ദേഹം നൽകിയ പരാതിയെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.